Thursday 28 May 2009

നീ അറിയാതെ


ഞാന്‍ നിന്നെ സ്നേഹിക്കുന്നു .... ഈ അവസാന നിമിഷത്തിലും, നീ അറിയാതെ...
കരിയിലകള്‍ മൂടിയ നാട്ടുവഴികളിലൂടെ കണ്ണെത്താ ദൂരത്തേയ്ക്ക് കൈകോര്‍ത്തു നടന്നകന്നപ്പോഴും , ഇടയിലെവിടെയോ പ്രകൃതി പ്രണയമായ്‌ പെയ്തോഴിഞ്ഞപ്പോഴും, കാലത്തിന്‍റെ നീരൊഴുക്കില്‍ കരളലിഞ്ഞപ്പോഴും, കണ്ണുനീരില്‍കുതിര്‍ന്ന ഹൃദയം പകുത്തപ്പോഴും..... നീ മനസ്സിലാക്കാത്തതും ഞാന്‍ മനസ്സിലാക്കിയതും
നമ്മുടെ അവസ്ഥയെക്കുറിച്ചായിരുന്നു ..
ഞാന്‍ ആഗ്രഹിച്ചത്‌ എല്ലാം മറന്നു ജീവിക്കുവാനായിരുന്നില്ല ....
മറിച്ച് മനസ്സ് തുറന്നു ജീവിക്കുവാന്‍....
ഒന്നില്‍നിന്നും ഒളിച്ചോടുവാനയിരുന്നില്ല..
തമ്മില്‍ ഒന്നും ഒളിക്കുവാതിരിക്കുവാന്‍ ..
ആരെയും വേദനിപ്പിക്കുവാനായിരുന്നില്ല ...
എല്ലാ വേദനകളും മറക്കുവാന്‍ ...
കുറ്റപ്പെടുത്തലുകള്‍ക്ക് യാതൊരു പ്രസക്തിയുമില്ലെന്നു ഇനിയും നീ മനസ്സിലാക്കിയില്ലെന്നോ ... കഷ്ടം..!
കനവിലെ ആ സങ്കീര്‍ത്തനങ്ങള്‍ ...... ഇനിയും നെയ്തു തീരാത്ത സ്വപ്നങ്ങളുടെ സൗവര്‍ണ്ണ നൂലിഴകള്‍ ....
പലതും പറഞ്ഞു തീരാതെ .... ഇനിയും കരഞ്ഞു തീരാതെ ....

11 comments:

  1. നന്നായിരിക്കുന്നു
    :)

    ReplyDelete
  2. ...തിരിച്ചറിയാതെ പോകുന്ന അനുരാഗം മരണത്തെക്കാള്‍ വേദന തരുന്നു...

    ReplyDelete
  3. പലതും പറഞ്ഞു തീരാതെ .... ഇനിയും കരഞ്ഞു തീരാതെ ....

    നന്നായിരിക്കുന്നു.

    ReplyDelete
  4. dear hari govindan,
    keep all those untold words with you.........how sweet is your love and how wonderful is your hope!
    you are still the dearest........love is great!the voice has reached the heart!
    beautiful lines.....

    sasneham,
    anu

    ReplyDelete
  5. എന്‍ ആത്മാവില്‍ പ്രാണവായു പോല്‍ അലിഞ്ഞ നിനക്കെന്തേ എന്‍ പ്രാണസങ്കടം തിരിഞ്ഞില്ല....... പിരിഞ്ഞു പോയെങ്കിലും നിന്‍ ഗന്ധം ഇപ്പോഴും എന്‍ ശ്വാസത്തെ പ്രാണനില്‍ പിടിച്ചു നിര്‍ത്തുന്നു........... വിളിക്യാനായി എന്‍ നാക്ക് ഉയര്നില്ലെന്കിലും,
    എന്‍റെ പിന്‍വിളി നീ കേള്‍കില്ല എന്ന് ഞാന്‍ തിരിച്ചറിയുന്നു............

    ReplyDelete
  6. ഞാന്‍ ആഗ്രഹിച്ചത്‌ എല്ലാം മറന്നു ജീവിക്കുവാനായിരുന്നില്ല ....
    മറിച്ച് മനസ്സ് തുറന്നു ജീവിക്കുവാന്‍....
    ഒന്നില്‍നിന്നും ഒളിച്ചോടുവാനയിരുന്നില്ല..
    തമ്മില്‍ ഒന്നും ഒളിക്കുവാതിരിക്കുവാന്‍ ..
    ആരെയും വേദനിപ്പിക്കുവാനായിരുന്നില്ല ...
    എല്ലാ വേദനകളും മറക്കുവാന്‍ ...
    nice lines!

    ReplyDelete
  7. This comment has been removed by the author.

    ReplyDelete
  8. touchin words...keep writin!!!

    ReplyDelete
  9. nalla bhavi undu. very nice words................

    ReplyDelete
  10. nalla nalekayi kathirikam....................

    ReplyDelete
  11. u r so adorable and the dearest ,ur hope deserve a true life i hpe ur dream cme true bbe <3

    ReplyDelete